Monday, February 4, 2013

ലൈറ്റ് ഫ്രൂട്ട് കേക്ക്

01. വെണ്ണ - രണ്ടു കപ്പ്
പഞ്ചസാര പൊടിച്ചത് - രണ്ടരക്കപ്പ്

02. മുട്ടമഞ്ഞ - നാലു മുട്ടയുടേത്

03. വനില എസ്സന്സ് - ഒരു ടീസ്പൂണ്
റം, ബ്രാണ്ടി - ഓരോ ടേബ്ള്സ്പൂണ്വീതം

04. മൈദ - മൂന്നു കപ്പ്
ബേക്കിങ് പൌഡര്‍ - രണ്ടു ടീസ്പൂണ്

05. ഈന്തപ്പഴം അരിഞ്ഞത് - അരക്കപ്പ്
ഏപ്രിക്കോട്ട് അരിഞ്ഞത് - കാല്കപ്പ്
ചെറി അരിഞ്ഞത് - കാല്കപ്പ്
ഫിഗ് (അത്തിപ്പഴം) അരിഞ്ഞത് - ഒരു കപ്പ്
കശുവണ്ടിപ്പരിപ്പ് നുറുക്ക് - ഒരു കപ്പ്
ഓറഞ്ച് പീല്‍ - അരക്കപ്പ്
നാരങ്ങാനീരും നാരങ്ങാത്തൊലി ചുരണ്ടിയതും - ഒരു നാരങ്ങയുടേത്
മസാലപ്പൊടി - ഒരു ടീസ്പൂണ്

06. ഓറഞ്ച് മാര്മലേഡ്- രണ്ടു ടേബ്ള്സ്പൂണ്
07. മുട്ടയുടെ വെള്ള - നാലു മുട്ടയുടേത്

പാകം ചെയ്യുന്ന വിധം
01. അവ്ന്‍ 1500ങ്ക ല്ചൂടാക്കിയിടുക
02. കേക്ക് ടിന്നില്മയം പുരട്ടി ലൈന്ചെയ്തു വയ്ക്കുക
03. വെണ്ണയും പഞ്ചസാരയും ചേര്ത്തു നല്ല മയം വരുന്നതു വരെ നന്നായി അടിക്കുക. ഇതിലേക്ക് മുട്ടയുടെ മഞ്ഞ ഓരോന്നായി അടിച്ചു യോജിപ്പിക്കുക.
04. മൈദയും ബേക്കിങ് പൌഡറും അഞ്ചാമത്തെ ചേരുവയുമായി യോജിപ്പിച്ച ശേഷം തയാറാക്കിവച്ചിരിക്കുന്ന മാവിലേക്ക് ചേര്ക്കുക.
05. ഇതിലേക്ക് ഓറഞ്ച് മാര്മലേഡും ചേര്ത്തു യോജിപ്പിക്കുക.
06. മുട്ട വെള്ള നന്നായി അടിച്ചു ബലം വന്നശേഷം കേക്ക് മിശ്രിതത്തിലേക്കു ചേര്ത്തിളക്കുക.
07. മിശ്രിതം തയാറാക്കിവച്ചിരിക്കുന്ന കേക്ക് ടിന്നില്ഒഴിച്ച് ചൂടാക്കിയിട്ടിരിക്കുന്ന അവ്നില്വച്ച് ഒരു മണിക്കൂര്ബേക്ക് ചെയ്യുക.
08. കേക്ക് പുറത്തെടുത്തു നന്നായി ചൂടാറിയശേഷം കേക്കിനു മുകളില്അല്പം ജാം ബ്രഷ് ചെയ്യുക.
09. പിന്നീട് ഐസിങ് ചെയ്യാം. ചിത്രത്തില്കാണുന്ന നിറങ്ങള്ഉപയോഗിക്കാം. അല്ലെങ്കില്നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള ഡിസൈനില്ഐസിങ് ചെയ്യാം.
10. ഇവിടെ രണ്ടു വലുപ്പത്തിലുള്ള കേക്ക് തയാറാക്കി, ഒന്നിനു മുകളില്ഒന്നായി വച്ച് ഫോണ്ടന്റ് ഐസിങ് ചെയ്തിരിക്കുന്നു. പിന്നീട് ഫോണ്ടന്റ് ഐസിങ് ഉപയോഗിച്ചു തന്നെ ആനയും കരടിയും ആമയും മറ്റും ഉണ്ടാക്കി കേക്ക് അലങ്കരിച്ചിരിക്കുന്നു.

0 comments:

Post a Comment