Monday, February 4, 2013

ബ്ളാക്ക് ആന്‍ഡ് വൈറ്റ് ടോര്‍ട്ട്

01. മുട്ട -മൂന്ന്
02. പഞ്ചസാര - അരക്കപ്പ്
03. മൈദ - അരക്കപ്പ്
04. കോണ്‍ഫ്ളവര്‍ - ഒരു ടേബ്ള്‍ സ്പൂണ്‍

ഫില്ലിങ്ങിന്
05. വൈറ്റ് ചോക്ലേറ്റ് ചെറിയ കഷണങ്ങളാക്കിയത് - 200 ഗ്രാം
ക്രീം - അഞ്ചു ടേബ്ള്‍ സ്പൂണ്‍

06. ഡാര്‍ക്ക് ചോക്ലേറ്റ് ചെറിയ കഷണങ്ങളാക്കിയത് - 200 ഗ്രാം
ക്രീം - അഞ്ചു ടേബ്ള്‍ സ്പൂണ്‍

07. കാല്‍ കപ്പ് പഞ്ചസാര കാല്‍ കപ്പ് ചൂടുവെള്ളത്തില്‍ അലിയിച്ച സിറപ്പ്
08. വിപ്പ്ഡ് ക്രീം - ഒരു കപ്പ്

പാകം ചെയ്യുന്ന വിധം
01. അവ്ന്‍ 1800ങ്ക ല്‍ ചൂടാക്കിയിടുക.
02. ആറിഞ്ചു വട്ടമുള്ള കേക്ക് ടിന്‍ തയാറാക്കി വയ്ക്കണം.
03. ഒരു വലിയ ബൌളില്‍ മുട്ടയും പഞ്ചസാരയും ചേര്‍ത്ത് ഹൈസ്പീഡില്‍ 12 മിനിറ്റ് അല്ലെങ്കില്‍ നിറം മാറി, കട്ടിയാകും വരെ അടിക്കുക.
04. ഇതിനു മുകളിലേക്ക് മൈദയും കോണ്‍ ഫ്ളവറും യോജിപ്പിച്ച് ഇടഞ്ഞിട്ട ശേഷം മെല്ലേ യോജിപ്പിക്കുക.
05. ഈ മിശ്രിതം കേക്ക് ടിന്നില്‍ ഒഴിച്ച് അവ്നില്‍ വച്ച് 25-30 മിനിറ്റ് ബേക്ക് ചെയ്യുക. കേക്കിന്റെ മുകള്‍വശം ഗോള്‍ഡന്‍ നിറമാകണം. മെല്ലേ ഒന്നമര്‍ത്തിയാല്‍ കേക്ക് സ്പ്രിങ് പോലെ പൊങ്ങിവരണം.
06. പാകമായശേഷം പുറത്തെടുത്തു ചൂടാറിയശേഷം നാലു ലെയറായി വട്ടത്തില്‍ (തിരശ്ചീനമായി/hഗ്നത്സദ്ധന്മഗ്നnന്ധന്റllത്ന) മുറിച്ചു വയ്ക്കുക.
07. ഫില്ലിങ് തയാറാക്കാന്‍ ചെറിയ സോസ്പാന്‍ ചെറുതീയില്‍ വച്ച് വൈറ്റ് ചോക്ലേറ്റും ക്രീമും യോജിപ്പിച്ച് അലിയിക്കുക. ഇതേപോലെ തന്നെ ഡാര്‍ക്ക് ചോക്ലേറ്റും അലിയിക്കുക.
08. ഒരു പ്ളേറ്റിലോ കേക്ക് ബോര്‍ഡിലോ ഒരു ലെയര്‍ കേക്ക് വച്ചശേഷം അതിനു മുകളില്‍ സിറപ്പ് ഒഴിക്കുക.
09. ഇതിനു മുകളില്‍ പുറത്തു നിന്ന് അകത്തേക്ക് ചോക്ലേറ്റ് പൈപ്പ് ചെയ്യുക. ഓരോ ലെയറിലും ഓരോ ചോക്ലേറ്റും നിരത്തി, വിപ്പ്ഡ് ക്രീം കൊണ്ടു പൊതിയുക.
10. ചോക്ലേറ്റ് ലേസ് കൊണ്ട് അലങ്കരിച്ചു ഫ്രിഡ്ജില്‍ വയ്ക്കുക. സെറ്റ് ആയശേഷം ഉപയോഗിക്കാം.

0 comments:

Post a Comment