Wednesday, March 6, 2013

മിക്‌സഡ് ഫ്രൈഡ് റൈസ്‌

1. അരി (റോസ്) -നാല് കപ്പ്
2. വെള്ളം -ആറ് കപ്പ്
3. ഉപ്പ് -ആവശ്യത്തിന്
4. സെലറി -ഒരു ടീ സ്പൂണ്‍
5. സ്പ്രിങ് ഒനിയന്‍ -ഒരു ടേബ്ള്‍ സ്പൂണ്‍
6. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്  -അര ടേബ്ള്‍ സ്പൂണ്‍
7. സണ്‍ഫ്ളവര്‍ ഓയില്‍ -ഒരു കപ്പ്
8. ചെമ്മീന്‍ -ഒരു കിലോഗ്രാം
9. മുട്ട -അഞ്ച് എണ്ണം
10. കോഴിയിറച്ചി -അര കിലോഗ്രാം
11. സ്പ്രിങ് ഒനിയന്‍ -പത്തു തണ്ട്
12. സെലറി വലുത് -ഒന്ന്
13. കാരറ്റ് -100 ഗ്രാം
14. ബീന്‍സ് -100 ഗ്രാം
15. പച്ചമുളക് -നാല് എണ്ണം
16. കാപ്സിക്കം -നാല്  
17. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -ഒരു ടേബ്ള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം:
കാരറ്റ്, ബീന്‍സ്, കാപ്സിക്കം, സെലറി, സ്പ്രിങ് ഒനിയന്‍ എന്നിവ ചെറുതായി അരിഞ്ഞുവെക്കുക. കോഴിയിറച്ചി വേവിച്ച് എല്ലുകളഞ്ഞ് ചെറുതായി മുറിക്കുക. ചെമ്മീന്‍ തൊലികളഞ്ഞ് വൃത്തിയാക്കുക. മുട്ട ഉപ്പുചേര്‍ത്ത് നന്നായി പതപ്പിക്കുക. അരി കഴുകി വെള്ളംകളഞ്ഞ് പത്തു മിനിറ്റ് വെക്കണം. കുക്കര്‍ ചൂടായശേഷം എണ്ണയൊഴിച്ച് നാലു മുതല്‍ ആറുവരെയുള്ള ചേരുവകളിട്ട് വഴറ്റിയശേഷം അതിലേക്ക് തയാറാക്കിവെച്ച അരിയിടുക. ഇതില്‍ ഉപ്പുചേര്‍ത്ത് നന്നായി ഇളക്കിയശേഷം മൂടിവെക്കുക. ആവി വന്നശേഷം കുക്കറിന്‍െറ  വെയിറ്റിട്ട് അഞ്ചു മിനിറ്റ് ചെറുതീയില്‍ വേവിക്കുക. തീ ഓഫാക്കി പത്തു മിനിറ്റിനുശേഷം കുക്കര്‍ തുറക്കാം.
മസാല തയാറാക്കല്‍: ചൂടായ ചീനച്ചട്ടിയില്‍  ഒരു ടേബ്ള്‍ സ്പൂണ്‍ എണ്ണയൊഴിക്കുക. അതിലേക്ക്  ചെമ്മീന്‍ ഉപ്പിട്ട് വേവിക്കുക. വെള്ളം വറ്റിയശേഷം മാറ്റിവെക്കുക. എല്ല് മാറ്റിയ കോഴിയിറച്ചി ഇതേപോലെ ഓരോന്നായി എണ്ണയൊഴിച്ച് വഴറ്റിമാറ്റുക. പിന്നീട് എല്ലാ ചേരുവകളും (ചെമ്മീന്‍, പച്ചക്കറി, മുട്ട, ചിക്കന്‍) കൂട്ടിയോജിപ്പിക്കുക. ഒരു വലിയ പാത്രത്തിലേക്ക് മാറ്റിയ ചോറിലേക്ക് ഈ കൂട്ട് ചേര്‍ത്താല്‍ സ്വാദിഷ്ഠമായ മിക്സഡ് ഫ്രൈഡ് റൈസ് തയാര്‍.

0 comments:

Post a Comment