കോക്കനട്ട് ലെമണ്‍ കേക്ക്
01. മൈദ - 225 ഗ്രാം
ബേക്കിങ് പൌഡര്‍ - ഒരു ടീസ്പൂണ്‍
02. വെണ്ണ - 225 ഗ്രാം
03. പഞ്ചസാര പൊടിച്ചത് - 225 ഗ്രാം
നാരങ്ങാ നീരും നാരങ്ങാത്തൊലി ചുരണ്ടിയതും- രണ്ടു നാരങ്ങയുടേത്
04. മുട്ട- നാല്
05. വനില എസ്സന്‍സ് - ഒരു ടീസ്പൂണ്‍
06. ഡെസിക്കേറ്റഡ് കോക്കനട്ട് (തേങ്ങ ചുരണ്ടി, അവ്നില്‍ വച്ചു നിറം മാറാതെ വെള്ളം വüലിച്ചെടുത്തത്) - ഒന്നരക്കപ്പ്
പാകം ചെയ്യുന്ന വിധം
01. അവ്ന്‍ 1800ങ്ക ല്‍ ചൂടാക്കിയിടുക
02. മൈദയും ബേക്കിങ് പൌഡറും യോജിപ്പിച്ച് ഇടഞ്ഞെടുക്കുക
03. വെണ്ണ മൃദുവാകും വരെ അടിക്കുക
04. ഇതിലേക്ക് മൂന്നാമത്തെ ചേരുവ യോജിപ്പിച്ചു മയം വരുന്നതുവരെ നന്നായി അടിക്കുക
05. ഇനി മുട്ട ഓരോന്നായി പൊട്ടിച്ചൊഴിക്കുക. ഓരോ മുട്ടയും പൊട്ടിച്ചൊഴിച്ചശേഷം അടിക്കണം.
06. ഇതിലേക്കു ഇടഞ്ഞു വച്ചിരിക്കുന്ന മൈദയും വാനില എസ്സന്‍സും ഒപ്പം തേങ്ങയും ചേര്‍ത്തിളക്കിയശേഷം മയം പുരട്ടി, ബട്ടര്‍പേപ്പറിട്ടു ലൈന്‍ ചെയ്തു വച്ചിരിക്കുന്ന ട്രേയിലൊഴിക്കുക. ഇതു
ചൂടാക്കിയിട്ടിരിക്കുന്ന അവ്നില്‍ വച്ച് 30 മിനിറ്റ് ബേക്ക് ചെയ്യുക. പാകമാകുന്നതാണ് കണക്ക്.
07. ഇനി കേക്കിനു മുകളില്‍ റോയല്‍ ഐസിങ് പുരട്ടിയശേഷം അതിനു മുകളില്‍ ഫോണ്ടന്റ് ഐസിങ് ചെയ്യുക.
08. ഫോണ്ടന്റ് ഐസിങ് കൊണ്ടു തന്നെ ചിത്രത്തില്‍ കാണുന്നതു പോലെ ഡിസൈന്‍ ഉണ്ടാക്കി കേക്കിനു മുകളില്‍ വയ്ക്കുക.
Monday, January 28, 2013
5:04 AM
No comments
Subscribe to:
Post Comments (Atom)
0 comments:
Post a Comment