Wednesday, March 6, 2013

മിക്‌സഡ് ഫ്രൈഡ് റൈസ്‌

1. അരി (റോസ്) -നാല് കപ്പ്
2. വെള്ളം -ആറ് കപ്പ്
3. ഉപ്പ് -ആവശ്യത്തിന്
4. സെലറി -ഒരു ടീ സ്പൂണ്‍
5. സ്പ്രിങ് ഒനിയന്‍ -ഒരു ടേബ്ള്‍ സ്പൂണ്‍
6. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്  -അര ടേബ്ള്‍ സ്പൂണ്‍
7. സണ്‍ഫ്ളവര്‍ ഓയില്‍ -ഒരു കപ്പ്
8. ചെമ്മീന്‍ -ഒരു കിലോഗ്രാം
9. മുട്ട -അഞ്ച് എണ്ണം
10. കോഴിയിറച്ചി -അര കിലോഗ്രാം
11. സ്പ്രിങ് ഒനിയന്‍ -പത്തു തണ്ട്
12. സെലറി വലുത് -ഒന്ന്
13. കാരറ്റ് -100 ഗ്രാം
14. ബീന്‍സ് -100 ഗ്രാം
15. പച്ചമുളക് -നാല് എണ്ണം
16. കാപ്സിക്കം -നാല്  
17. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -ഒരു ടേബ്ള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം:
കാരറ്റ്, ബീന്‍സ്, കാപ്സിക്കം, സെലറി, സ്പ്രിങ് ഒനിയന്‍ എന്നിവ ചെറുതായി അരിഞ്ഞുവെക്കുക. കോഴിയിറച്ചി വേവിച്ച് എല്ലുകളഞ്ഞ് ചെറുതായി മുറിക്കുക. ചെമ്മീന്‍ തൊലികളഞ്ഞ് വൃത്തിയാക്കുക. മുട്ട ഉപ്പുചേര്‍ത്ത് നന്നായി പതപ്പിക്കുക. അരി കഴുകി വെള്ളംകളഞ്ഞ് പത്തു മിനിറ്റ് വെക്കണം. കുക്കര്‍ ചൂടായശേഷം എണ്ണയൊഴിച്ച് നാലു മുതല്‍ ആറുവരെയുള്ള ചേരുവകളിട്ട് വഴറ്റിയശേഷം അതിലേക്ക് തയാറാക്കിവെച്ച അരിയിടുക. ഇതില്‍ ഉപ്പുചേര്‍ത്ത് നന്നായി ഇളക്കിയശേഷം മൂടിവെക്കുക. ആവി വന്നശേഷം കുക്കറിന്‍െറ  വെയിറ്റിട്ട് അഞ്ചു മിനിറ്റ് ചെറുതീയില്‍ വേവിക്കുക. തീ ഓഫാക്കി പത്തു മിനിറ്റിനുശേഷം കുക്കര്‍ തുറക്കാം.
മസാല തയാറാക്കല്‍: ചൂടായ ചീനച്ചട്ടിയില്‍  ഒരു ടേബ്ള്‍ സ്പൂണ്‍ എണ്ണയൊഴിക്കുക. അതിലേക്ക്  ചെമ്മീന്‍ ഉപ്പിട്ട് വേവിക്കുക. വെള്ളം വറ്റിയശേഷം മാറ്റിവെക്കുക. എല്ല് മാറ്റിയ കോഴിയിറച്ചി ഇതേപോലെ ഓരോന്നായി എണ്ണയൊഴിച്ച് വഴറ്റിമാറ്റുക. പിന്നീട് എല്ലാ ചേരുവകളും (ചെമ്മീന്‍, പച്ചക്കറി, മുട്ട, ചിക്കന്‍) കൂട്ടിയോജിപ്പിക്കുക. ഒരു വലിയ പാത്രത്തിലേക്ക് മാറ്റിയ ചോറിലേക്ക് ഈ കൂട്ട് ചേര്‍ത്താല്‍ സ്വാദിഷ്ഠമായ മിക്സഡ് ഫ്രൈഡ് റൈസ് തയാര്‍.

Thursday, February 28, 2013

അലിസ(Wheat Soup with Meat)

സൂചി ഗോതമ്പ് കുത്തിയത് - കാല്‍ കിലോ
കോഴിയിറച്ചി - രണ്ട് പീസ് (തുടയോട് ചേര്‍ന്ന കാല്‍)
സവാള മുറിച്ചത് - ഒന്ന്
ചുവന്നുള്ളി - രണ്ട്
കറുവപ്പട്ട - രണ്ട് കഷണം
നെയ്യ് -മൂന്ന് ടീസ്പൂണ്‍
തയാറാക്കുന്ന വിധം:
ഉരുളിയില്‍ ഗോതമ്പും കോഴിയും (വലിയ) സവാളയും പട്ടയും ആവശ്യത്തിന് വെള്ളവുമൊഴിച്ച് നന്നായി വേവിക്കുക. വെന്തു കഴിഞ്ഞാല്‍ ഇറക്കിവെച്ച് നന്നായി കടയണം. എന്നിട്ട്, ഒന്നുകൂടി അടുപ്പില്‍വെച്ച് തിളപ്പിക്കണം. ചെറിയ ഉള്ളി അരിഞ്ഞത് നെയ്യില്‍ മൂപ്പിച്ച് ചേര്‍ക്കാം.

മീറ്റ് ലോഫ് -

01. മുട്ട - നാല്
02. വെണ്ണ - അഞ്ചു ടേബ്ള്‍ സ്പൂണ്‍
03. സവാള - രണ്ട്
04. ഉപ്പ് - പാകത്തിന്

05. വൂസ്റ്റര്‍ സോസ് - ഒരു ടേബ്ള്‍ സ്പൂണ്‍
ബീഫ് മിന്‍സ് ചെയ്തത് - ഒരു കിലോ

06. ഫ്രഷ് റൊട്ടിപ്പൊടി - രണ്ടു കപ്പ്

പാകം ചെയ്യുന്ന വിധം
01.അവ്ന്‍ 180 0ങ്ക ചൂടാക്കിയിടുക.
02. ഒരു സോസ്പാനില്‍ വെള്ളം തിളപ്പിച്ച് അതില്‍ മൂന്നു മുട്ട ചേര്‍ത്ത് ഏഴു മിനിറ്റ് പുഴുങ്ങിയശേഷം പിന്നീട് തണുത്ത വെള്ളത്തിലിടുക.
03. ഒരു ഫ്രൈയിങ് പാനില്‍ വെണ്ണ ചൂടാക്കി സവാള പൊടിയായി അരിഞ്ഞതു ചേര്‍ത്തു വഴറ്റുക. അല്‍പം ഉപ്പും ചേര്‍ത്തു വഴറ്റി ഗോള്‍ഡന്‍ നിറമാകുമ്പോള്‍ വാങ്ങി ഒരു ബൌളിലാക്കി ചൂടാറാന്‍ വയ്ക്കുക.
04. ബീഫ് മിന്‍സ് ചെയ്തതും വൂസ്റ്റര്‍ സോസും ഒരു ബൌളിലാക്കി, അതില്‍ സവാള ചേര്‍ത്ത് എല്ലാം കൂടെ കൈകൊണ്ടു യോജിപ്പിക്കുക.
05. ഇതിലേക്ക് ബാക്കിയുള്ള ഒരു മുട്ട അടിച്ചതും റൊട്ടിപ്പൊടിയും ചേര്‍ത്തു യോജിപ്പിക്കുക.
06. ഈ മിശ്രിതം രണ്ടായി വിഭജിച്ചു വയ്ക്കുക.
07. ഒരു ലോഫ് ടിന്‍ എടുത്ത് അതില്‍ ഒരു നിര ബീഫ് മിശ്രിതം നിരത്തിയശേഷം അതിനു മുകളില്‍ മുട്ട പുഴുങ്ങിയതു മൂന്നും നിരയായി അമര്‍ത്തിവയ്ക്കണം. മുട്ട പകുതി മുകളിലേക്കു പൊങ്ങി നില്‍ക്കണം.
08. ഇതിനു മുകളിലേക്കു ബാക്കിയുള്ള ബീഫ് മിശ്രിതവും നിറച്ചശേഷം നന്നായി അമര്‍ത്തി വയ്ക്കുക.
09. ചൂടാക്കിയിട്ടിരിക്കുന്ന അവ്നില്‍ ലോഫ്ടിന്‍ വച്ചശേഷം ഒന്ന്-ഒന്നേകാല്‍ മണിക്കൂര്‍ ബേക്ക് ചെയ്യുക.
10. പുറത്തെടുത്തു വച്ച് 15 മിനിറ്റിനുശേഷം സ്ളൈസ് ചെയ്യുക. വിളമ്പുന്നതിനു മുമ്പ് അതിനു മുകളില്‍ ലോഫ് ടിന്നിലെ ജ്യൂസ് ഒഴിക്കാം.

Sunday, February 24, 2013

ആഫ്രിക്കന്‍ ഡ്രംസ്റ്റിക്ക്

01. വുസ്റ്റര്‍ സോസ്- ഒരു കപ്പിന്റെ മൂന്നിലൊന്ന്
കെച്ചപ്പ് - കാല്‍ കപ്പ്
ഇംഗീഷ് മസ്റ്റേര്‍ഡ് - രണ്ടു ടീസ്പൂണ്‍
ഇഞ്ചി അരച്ചത് - ഒരു ടീസ്പൂണ്‍
ഏപ്രിക്കോട്ട് ജാം- ഒരു ടേബ്ള്‍ സ്പൂണ്‍
സവാള - ഒന്ന്, പൊടിയായി അരിഞ്ഞത്

02. ചിക്കന്‍ ഡ്രംസ്റ്റിക് (കോഴിക്കാല്‍) - എട്ട്
03. വെളുത്തുള്ളി - മൂന്ന് അല്ലി, ചതച്ചത്

പാകം ചെയ്യുന്ന വിധം

01. അവ്ന്‍ 1800ങ്ക ല്‍ ചൂടാക്കിയിടുക.
02. ഒരു പരന്ന ഡിഷില്‍ ഒന്നാമത്തെ ചേരുവ യോജിപ്പിക്കണം

03. ഇതിലേക്ക് കോഴിക്കാല്‍ ചേര്‍ത്തു നന്നായി ഇളക്കി പുരട്ടിവയ്ക്കണം. ഒരു രാത്രി മുഴുവനും ഇങ്ങനെ പുരട്ടിവച്ചാല്‍ ഏറെ നന്നായിരിക്കും

04. ഒരു റോസ്റ്റിങ് പാനിലോ അവ്ന്‍ പ്രൂഫ് ഡിഷിലോ നന്നായി എണ്ണ പുരട്ടിയശേഷം ഇതില്‍ കോഴി, നിരത്തി വയ്ക്കുക.

05. അവ്നില്‍ വച്ച് 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ ബേക്ക് ചെയ്യുക. ഇടയ്ക്കിടെ ഇറച്ചിയില്‍ നിന്ന് ഊറി വരുന്ന ചാറെടുത്തു കഷണങ്ങളില്‍ പുരട്ടിക്കൊടുക്കണം.

06. ഉയരം കുറവുള്ള പാത്രമാണ് ഇതിനു നല്ലത്. ആഴം കൂടുതലുള്ള പാത്രമാണെങ്കില്‍ വേവാന്‍ കൂടുതല്‍ സമയമെടുക്കും.

Wednesday, February 13, 2013

വീല്‍ റോസ്റ്റ്

01. വീല്‍ (ഇളംബീഫ് ഇറച്ചി) - ഒരു കിലോ, ഒറ്റക്കഷണമായി
02. ഉപ്പ് - ഒരു ടീസ്പൂണ്‍
കുരുമുളകു പൊടി - രണ്ടു ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത് - ഒരു ടീസ്പൂണ്‍
നാരങ്ങാ നീര് - ഒരു ടേബ്ള്‍ സ്പൂണ്‍
വൂസ്റ്റര്‍ സോസ് - രണ്ടു ടേബ്ള്‍ സ്പൂണ്‍
ഒലിവ് ഓയില്‍ - രണ്ടു ടേബ്ള്‍ സ്പൂണ്‍
പാഴ്സ്ലി ഇല - പാകത്തിന്
തേന്‍ - ഒരു ടേബ്ള്‍ സ്പൂണ്‍
03. ബീഫ് സ്റ്റോക്ക് - അര ലീറ്റര്‍
04. എണ്ണ - പാകത്തിന്

പാകം ചെയ്യുന്ന വിധം
01. ഇറച്ചി നന്നായി കഴുകി ഉണക്കിയ ശേഷം ഒരു ഫോര്‍ക്ക് കൊണ്ട് അങ്ങിങ്ങായി കുത്തുക. പിന്നീടു രണ്ടാമത്തെ ചേരുവ യോജിപ്പിച്ചതു പുരട്ടി ഒരു രാത്രി മുഴുവന്‍ ഫ്രിഡ്ജില്‍ വയ്ക്കുക
02. ഇറച്ചി ഒരു നൂല്‍ കൊണ്ടു കെട്ടുക. പാകം ചെയ്യുമ്പോള്‍ ഇറച്ചിയുടെ ആകൃതി നഷ്ടപ്പെട്ടു പോകാതിരിക്കാനാണിത്.
03. ഇനി ഇറച്ചിയില്‍ ബീഫ് സ്റ്റോക്ക് ഒഴിച്ചു പ്രഷര്‍ കുക്കറിലാക്കി വേവിക്കുക. വെന്തശേഷം ഇറച്ചി പുറത്തെടുത്തു വയ്ക്കുക. സ്റ്റോക്ക് മാറ്റിവയ്ക്കണം.
04. ഒരു പാനില്‍ എണ്ണ ചൂടാക്കി, ഇറച്ചി ചേര്‍ത്ത് എല്ലാ വശവും നന്നായി മൊരിച്ചെടുക്കണം. ഇളംബ്രൌണ്‍ നിറമാകണം.
05. ഈ ഇറച്ചി, ചെറിയ കഷണങ്ങളായി വട്ടത്തില്‍ മുറിച്ച ഒരു ഡിഷില്‍ നിരത്തുക. ഇതിനു ചുറ്റുമായി ഉരുളക്കിഴങ്ങു പുഴുങ്ങിപ്പൊടിച്ചത്, കാരമലൈസ് ചെയ്ത സവാള, വഴറ്റിയെടുത്ത പച്ചക്കറികള്‍ (കാരറ്റും ബീന്‍സും നീളത്തില്‍ അരിഞ്ഞതും നോള്‍ കോളും അല്‍പം ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്തു വെണ്ണയില്‍ വഴറ്റിയത് ) എന്നിവ വയ്ക്കുക.

06. ഇറച്ചി മൊരിച്ച അതേ പാനില്‍ തന്നെ അല്‍പം മൈദയും മാറ്റിവച്ചിരിക്കുന്ന സ്റ്റോക്ക് അല്‍പവും ചേര്‍ത്തു കട്ടകെട്ടാതെ യോജിപ്പിച്ച് ശേഷം ബാക്കിയുള്ള സ്റ്റോക്കും ചേര്‍ത്തിളക്കുക. പാകത്തിന് ഉപ്പ്, കുരുമുളകുപൊടി, പാഴ്സ്ലി, കടുക് ഒന്നുരണ്ടു വലിയ സ്പൂണ്‍ ഫ്രെഷ് ക്രീം എന്നിവയും ചേര്‍ത്തു വാങ്ങുക.

07. ഈ സോസ് തയാറാക്കിയ ഇറച്ചിയുടെ മുകളില്‍ അല്‍പം ഒഴിക്കുക. ബാക്കി സോസ് ബോട്ടില്‍ ഒഴിച്ച് ഒപ്പം വിളമ്പുക.

Tuesday, February 12, 2013

ചിക്കന്‍ റോസ്റ്റ്

01. ചിക്കന്‍- ഒരു കിലോ
02. മുളകുപൊടി, കുരുമുളക്- ഓരോ ടേബ്ള്സ്പൂണ്നിറച്ച് ഗ്രാമ്പൂ- ഏഴ് കറുവാപ്പട്ട - നാലു കഷണം പെരുംജീരകം - ഒരു ടീസ്പൂണ്മഞ്ഞള്പ്പൊടി- അര ടീസ്പൂണ്വെളുത്തുള്ളി - രണ്ടോ മൂന്നോ അല്ലി ചുവന്നുള്ളി - 12 കശ്കശ് - ഒരു ടേബ്ള്സ്പൂണ്

03. എണ്ണ - പാകത്തിന്

04. സവാള - രണ്ട് ഇടത്തരം, കനം കുറച്ചരിഞ്ഞത്
05. ഉരുളക്കിഴങ്ങ്, കറിവേപ്പില വറുത്തത് - അലങ്കരിക്കാന്ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം
01. ചിക്കന്കഷണങ്ങളാക്കുക. രണ്ടാമത്തെ ചേരുവ മയത്തില്അരയ്ക്കുക.
02. എണ്ണ ചൂടാക്കി സവാള വഴറ്റിയശേഷം അരപ്പു ചേര്ത്തു വഴറ്റുക. ഇതില്ചിക്കനും ചേര്ത്തിളക്കി വേവിക്കുക.

03. വെന്തശേഷം, കോഴിക്കഷണങ്ങള്മാത്രമെടുത്ത് ചൂടായ എണ്ണയില്വറുക്കുക.
04. ഇതു വീണ്ടും ചിക്കന്വേവിച്ച അരപ്പിലിട്ടു ചെറുതീയില്വച്ചു വേവിക്കുക.

05. അടുപ്പില്നിന്നു വാങ്ങി ഉരുളക്കിഴങ്ങു വറുത്തതും കറിവേപ്പില വറുത്തതും കൊണ്ട് അലങ്കരിച്ചു വിളമ്പുക.

Monday, February 4, 2013

ഫിഷ് കട്‌ലറ്റ്


മുള്ളില്ലാത്ത ദശയുള്ള മീന്‍ - 10 കഷണം
ഉരുളക്കിഴങ്ങ് പുഴുങ്ങിയത് - മൂന്ന്
മുട്ട - രണ്ട്
ഇഞ്ചി - ഒരു കഷണം
കറിവേപ്പില - രണ്ടു തണ്ട്
പച്ചമുളക് - രണ്ട്
റൊട്ടിപ്പൊടി - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉപ്പും അല്‍പ്പം മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് മീന്‍ കഷണങ്ങള്‍ വേവിച്ച് വെക്കുക. പാത്രത്തില്‍ എണ്ണ ചൂടാക്കി ചെറുതായി അരിഞ്ഞ ഇഞ്ചി, പച്ചമുളക്, കറിവേപ്പില, എന്നിവ വഴറ്റുക. ഇതിലേക്ക് ഉടച്ച മീന്‍ കഷണങ്ങളും അല്‍പം ഫിഷ് മസാലയും ചേര്‍ത്തു വെള്ളം വറ്റിച്ചെടുക്കുക. ഇതില്‍ പൊടിച്ച ഉരുളക്കിഴങ്ങു ചേര്‍ത്തു വഴറ്റിവാങ്ങുക. തണുത്തു കഴിയുമ്പോള്‍ ചെറിയ ഉരുളകളാക്കി മുട്ടയിലും റൊട്ടിപ്പൊടിയിലും മുക്കി വറുത്തുകോരുക. മുട്ടയിലും റൊട്ടിപ്പൊടിയിലും മുക്കിയെടുത്ത ഉരുളകള്‍ അരമണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ച ശേഷം വറുത്തെടുത്താല്‍ പൊടിഞ്ഞ് പോകാതിരിക്കും.

ചീസ് കേക്ക്

1.     കേക്ക് (ഗീ കേക്ക്) -500 ഗ്രാം
2.     ഓറഞ്ച് ജ്യൂസ് -അരക്കപ്പ്
3.     ഫ്രഷ് ക്രീം -400 ഗ്രാം
4.     ചീസ് സ്‌പ്രെഡ് -400 ഗ്രാം
5.     പാല്‍ -അരക്കപ്പ്
6.     പഞ്ചസാര -ആറ് ടേബ്ള്‍ സ്പൂണ്‍
7.     ചെറുനാരങ്ങാ നീര് -ഒരു ടേബ്ള്‍സ്പൂണ്‍
8.     ജലാറ്റിന്‍ -90 ഗ്രാം
9.     വെള്ളം -അരക്കപ്പ്
10.     വാനില എസ്സന്‍സ് -ഒരു ടീസ്പൂണ്‍
11.     പൈനാപ്പിള്‍ -ഒരു ടിന്‍
12.     പൈനാപ്പിള്‍ ജെല്ലി -ഒരു പാക്കറ്റ്
തയാറാക്കുന്നവിധം:
കേക്ക് ട്രേയില്‍ ബട്ടര്‍ പേപ്പര്‍ വിരിക്കുക. ഇതിലേക്ക് പൊടിച്ചുവെച്ച കേക്ക് മിശ്രിതം നിരത്തുക. ഇതിനുമുകളില്‍ ഓറഞ്ച് ജ്യൂസ് ഒഴിച്ച് ഫ്രിഡ്ജില്‍വെച്ച് തണുപ്പിക്കുക. ജലാറ്റിന്‍ അരക്കപ്പ് തിളച്ച വെള്ളത്തില്‍ നന്നായി അലിയിക്കുക. മൂന്നുമുതല്‍ ഏഴുവരെയുള സാധനങ്ങള്‍ ചേര്‍ത്ത് നന്നായി അടിക്കുക. ഇതിലേക്ക് അലിഞ്ഞ ജലാറ്റിനും വാനില എസ്സന്‍സും ചേര്‍ക്കുക. ഈ മിശ്രിതം തണുപ്പിച്ച കേക്ക് ട്രേയില്‍ ഒഴിച്ച് ഫ്രിഡ്ജില്‍ അരമണിക്കൂര്‍ വെക്കുക. അതിനുശേഷം പൈനാപ്പിള്‍ ഇതിന്റെ മീതെ നിരത്തുക. പിന്നീട് തയാറാക്കിവെച്ച ജെല്ലി ഒഴിക്കുക. ഇത് വീണ്ടും അരമണിക്കൂര്‍കൂടി ഫ്രിഡ്ജില്‍ വെക്കണം. പിന്നീട് പുറത്തെടുത്ത് മുറിച്ച് ഉപയോഗിക്കാം.

ബ്ളാക്ക് ആന്‍ഡ് വൈറ്റ് ടോര്‍ട്ട്

01. മുട്ട -മൂന്ന്
02. പഞ്ചസാര - അരക്കപ്പ്
03. മൈദ - അരക്കപ്പ്
04. കോണ്‍ഫ്ളവര്‍ - ഒരു ടേബ്ള്‍ സ്പൂണ്‍

ഫില്ലിങ്ങിന്
05. വൈറ്റ് ചോക്ലേറ്റ് ചെറിയ കഷണങ്ങളാക്കിയത് - 200 ഗ്രാം
ക്രീം - അഞ്ചു ടേബ്ള്‍ സ്പൂണ്‍

06. ഡാര്‍ക്ക് ചോക്ലേറ്റ് ചെറിയ കഷണങ്ങളാക്കിയത് - 200 ഗ്രാം
ക്രീം - അഞ്ചു ടേബ്ള്‍ സ്പൂണ്‍

07. കാല്‍ കപ്പ് പഞ്ചസാര കാല്‍ കപ്പ് ചൂടുവെള്ളത്തില്‍ അലിയിച്ച സിറപ്പ്
08. വിപ്പ്ഡ് ക്രീം - ഒരു കപ്പ്

പാകം ചെയ്യുന്ന വിധം
01. അവ്ന്‍ 1800ങ്ക ല്‍ ചൂടാക്കിയിടുക.
02. ആറിഞ്ചു വട്ടമുള്ള കേക്ക് ടിന്‍ തയാറാക്കി വയ്ക്കണം.
03. ഒരു വലിയ ബൌളില്‍ മുട്ടയും പഞ്ചസാരയും ചേര്‍ത്ത് ഹൈസ്പീഡില്‍ 12 മിനിറ്റ് അല്ലെങ്കില്‍ നിറം മാറി, കട്ടിയാകും വരെ അടിക്കുക.
04. ഇതിനു മുകളിലേക്ക് മൈദയും കോണ്‍ ഫ്ളവറും യോജിപ്പിച്ച് ഇടഞ്ഞിട്ട ശേഷം മെല്ലേ യോജിപ്പിക്കുക.
05. ഈ മിശ്രിതം കേക്ക് ടിന്നില്‍ ഒഴിച്ച് അവ്നില്‍ വച്ച് 25-30 മിനിറ്റ് ബേക്ക് ചെയ്യുക. കേക്കിന്റെ മുകള്‍വശം ഗോള്‍ഡന്‍ നിറമാകണം. മെല്ലേ ഒന്നമര്‍ത്തിയാല്‍ കേക്ക് സ്പ്രിങ് പോലെ പൊങ്ങിവരണം.
06. പാകമായശേഷം പുറത്തെടുത്തു ചൂടാറിയശേഷം നാലു ലെയറായി വട്ടത്തില്‍ (തിരശ്ചീനമായി/hഗ്നത്സദ്ധന്മഗ്നnന്ധന്റllത്ന) മുറിച്ചു വയ്ക്കുക.
07. ഫില്ലിങ് തയാറാക്കാന്‍ ചെറിയ സോസ്പാന്‍ ചെറുതീയില്‍ വച്ച് വൈറ്റ് ചോക്ലേറ്റും ക്രീമും യോജിപ്പിച്ച് അലിയിക്കുക. ഇതേപോലെ തന്നെ ഡാര്‍ക്ക് ചോക്ലേറ്റും അലിയിക്കുക.
08. ഒരു പ്ളേറ്റിലോ കേക്ക് ബോര്‍ഡിലോ ഒരു ലെയര്‍ കേക്ക് വച്ചശേഷം അതിനു മുകളില്‍ സിറപ്പ് ഒഴിക്കുക.
09. ഇതിനു മുകളില്‍ പുറത്തു നിന്ന് അകത്തേക്ക് ചോക്ലേറ്റ് പൈപ്പ് ചെയ്യുക. ഓരോ ലെയറിലും ഓരോ ചോക്ലേറ്റും നിരത്തി, വിപ്പ്ഡ് ക്രീം കൊണ്ടു പൊതിയുക.
10. ചോക്ലേറ്റ് ലേസ് കൊണ്ട് അലങ്കരിച്ചു ഫ്രിഡ്ജില്‍ വയ്ക്കുക. സെറ്റ് ആയശേഷം ഉപയോഗിക്കാം.

ലൈറ്റ് ഫ്രൂട്ട് കേക്ക്

01. വെണ്ണ - രണ്ടു കപ്പ്
പഞ്ചസാര പൊടിച്ചത് - രണ്ടരക്കപ്പ്

02. മുട്ടമഞ്ഞ - നാലു മുട്ടയുടേത്

03. വനില എസ്സന്സ് - ഒരു ടീസ്പൂണ്
റം, ബ്രാണ്ടി - ഓരോ ടേബ്ള്സ്പൂണ്വീതം

04. മൈദ - മൂന്നു കപ്പ്
ബേക്കിങ് പൌഡര്‍ - രണ്ടു ടീസ്പൂണ്

05. ഈന്തപ്പഴം അരിഞ്ഞത് - അരക്കപ്പ്
ഏപ്രിക്കോട്ട് അരിഞ്ഞത് - കാല്കപ്പ്
ചെറി അരിഞ്ഞത് - കാല്കപ്പ്
ഫിഗ് (അത്തിപ്പഴം) അരിഞ്ഞത് - ഒരു കപ്പ്
കശുവണ്ടിപ്പരിപ്പ് നുറുക്ക് - ഒരു കപ്പ്
ഓറഞ്ച് പീല്‍ - അരക്കപ്പ്
നാരങ്ങാനീരും നാരങ്ങാത്തൊലി ചുരണ്ടിയതും - ഒരു നാരങ്ങയുടേത്
മസാലപ്പൊടി - ഒരു ടീസ്പൂണ്

06. ഓറഞ്ച് മാര്മലേഡ്- രണ്ടു ടേബ്ള്സ്പൂണ്
07. മുട്ടയുടെ വെള്ള - നാലു മുട്ടയുടേത്

പാകം ചെയ്യുന്ന വിധം
01. അവ്ന്‍ 1500ങ്ക ല്ചൂടാക്കിയിടുക
02. കേക്ക് ടിന്നില്മയം പുരട്ടി ലൈന്ചെയ്തു വയ്ക്കുക
03. വെണ്ണയും പഞ്ചസാരയും ചേര്ത്തു നല്ല മയം വരുന്നതു വരെ നന്നായി അടിക്കുക. ഇതിലേക്ക് മുട്ടയുടെ മഞ്ഞ ഓരോന്നായി അടിച്ചു യോജിപ്പിക്കുക.
04. മൈദയും ബേക്കിങ് പൌഡറും അഞ്ചാമത്തെ ചേരുവയുമായി യോജിപ്പിച്ച ശേഷം തയാറാക്കിവച്ചിരിക്കുന്ന മാവിലേക്ക് ചേര്ക്കുക.
05. ഇതിലേക്ക് ഓറഞ്ച് മാര്മലേഡും ചേര്ത്തു യോജിപ്പിക്കുക.
06. മുട്ട വെള്ള നന്നായി അടിച്ചു ബലം വന്നശേഷം കേക്ക് മിശ്രിതത്തിലേക്കു ചേര്ത്തിളക്കുക.
07. മിശ്രിതം തയാറാക്കിവച്ചിരിക്കുന്ന കേക്ക് ടിന്നില്ഒഴിച്ച് ചൂടാക്കിയിട്ടിരിക്കുന്ന അവ്നില്വച്ച് ഒരു മണിക്കൂര്ബേക്ക് ചെയ്യുക.
08. കേക്ക് പുറത്തെടുത്തു നന്നായി ചൂടാറിയശേഷം കേക്കിനു മുകളില്അല്പം ജാം ബ്രഷ് ചെയ്യുക.
09. പിന്നീട് ഐസിങ് ചെയ്യാം. ചിത്രത്തില്കാണുന്ന നിറങ്ങള്ഉപയോഗിക്കാം. അല്ലെങ്കില്നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള ഡിസൈനില്ഐസിങ് ചെയ്യാം.
10. ഇവിടെ രണ്ടു വലുപ്പത്തിലുള്ള കേക്ക് തയാറാക്കി, ഒന്നിനു മുകളില്ഒന്നായി വച്ച് ഫോണ്ടന്റ് ഐസിങ് ചെയ്തിരിക്കുന്നു. പിന്നീട് ഫോണ്ടന്റ് ഐസിങ് ഉപയോഗിച്ചു തന്നെ ആനയും കരടിയും ആമയും മറ്റും ഉണ്ടാക്കി കേക്ക് അലങ്കരിച്ചിരിക്കുന്നു.

ബ്രൌണ്‍ബട്ടര്‍ കപ്പ്കേക്ക്, കാരമല്‍ ഫ്രോസ്റ്റിങ്ങിനൊപ്പം

കപ്പ്കേക്കിന്
01. നെയ്യ് (ബ്രൌണ്ബട്ടര്‍) -120 ഗ്രാം
പഞ്ചസാര പൊടിച്ചത് - 120 ഗ്രാം

02. മൈദ - 120 ഗ്രാം
മുട്ട -മൂന്ന്
ബേക്കിങ് പൌഡര്‍ - അര ടീസ്പൂണ്
ഉപ്പ്- കാല്ടീസ്പൂണ്
വനില - കാല്ടീസ്പൂണ്

03. പാല്‍ - രണ്ടു ടേബ്ള്സ്പൂണ്
കാരമല്ഫ്രോസ്റ്റിങ്ങിന്

04. പഞ്ചസാര - ഒന്നര ടേബ്ള്സ്പൂണ്
കണ്ടന്സ്ഡ് മില്ക്ക് - അഞ്ചു ടേബ്ള്സ്പൂണ്
വെണ്ണ - ഒരു ടേബ്ള്സ്പൂണ്

പാകം ചെയ്യുന്ന വിധം
01. അവ്ന്‍ 1800 ല്ചൂടാക്കിയിടുക. ആറ് കപ്പ്കേക്ക് മോള്ഡ്, ലൈന്ചെയ്തു തയാറാക്കി വയ്ക്കുക.
02. ഒരു വലിയ ബൌളില്ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു നന്നായി അടിച്ചു മയപ്പെടുത്തുക.
03. ഇതിലേയ്ക്ക് രണ്ടാമത്തെ ചേരുവ ചേര്ത്തു രണ്ടു മിനിറ്റ് വീണ്ടും അടിക്കുക.
04. വീണ്ടും പാല്ചേര്ത്തശേഷം ഒരു മിനിറ്റ് കൂടി അടിക്കുക.
05. മിശ്രിതം ലൈന്ചെയ്തു വച്ചിരിക്കുന്ന മോള്ഡുകളില്ഒഴിച്ച് അവ്നില്വച്ച് 20 മിനിറ്റ് ബേക്ക് ചെയ്യുക.
06. പാകമായ കപ്പ്കേക്ക്, ടിന്നില്നിന്നു മാറ്റി, ചൂടാറാന്വയ്ക്കുക.
07. പൂര്ണമായും ചൂടാറിയശേഷം ഫ്രോസ്റ്റിങ് ചെയ്യാം.
08. ചുവടുകട്ടിയുള്ള പാത്രത്തില്പഞ്ചസാര ഗോള്ഡന്ബ്രൌണ്നിറത്തില്കരിച്ചശേഷം അടുപ്പില്നിന്നു വാങ്ങുക. പിന്നീട് തുടരെയിളക്കിക്കൊണ്ട് കണ്ടന്സ്ഡ് മില്ക്കും വെണ്ണയും ചേര്ക്കുക.
09. വീണ്ടും അടുപ്പത്തു വച്ചു തുടരെയിളക്കുക.
10. കുറുകിത്തുടങ്ങി, പാനിന്റെ വശങ്ങളില്നിന്നു വിട്ടു വരുമ്പോള്അടുപ്പില്നിന്നു വാങ്ങുക.
11. മിശ്രിതം ചൂടോടുകൂടെ കപ്പ്കേക്കിനു മുകളില്നിരത്തുക. ചൂടാറിയാല് മിശ്രിതം കട്ടിയാകും.
12. ചോക്ലേറ്റ് നക്ഷത്രങ്ങള്കൊണ്ട് അലങ്കരിക്കാം.