സീബ്രാ കേക്ക്
- കുക്കിങ് ചോക്ലേറ്റ് - 60 ഗ്രാം
- മൈദ - 175 ഗ്രാം
- ബേക്കിങ് പൌഡര്‍ - അര ടീസ്പൂണ്
- വെണ്ണ - 225 ഗ്രാം
- പഞ്ചസാര പൊടിച്ചത് - 365 ഗ്രാം
- വനില എസ്സന്സ് - ഒരു ടീസ്പൂണ്
- മുട്ട -അഞ്ച്
- ചോക്ലേറ്റ് ട്രഫിള്‍ ഐസിങ്ങിന്
- കുക്കിങ് ചോക്ലേറ്റ് - 200 ഗ്രാം
- ഡബിള്‍ ക്രീം - രണ്ടു ടേബ്ള്‍ സ്പൂണ്‍
- വെണ്ണ - ഒരു ടേബ്ള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
01. അവ്ന്‍ 1800ങ്ക ല്‍ ചൂടാക്കിയിടുക
02. ചോക്ലേറ്റ് ഒരു ബൌളിലാക്കി, ആ ബൌള്‍ തിളയ്ക്കുന്ന വെള്ളത്തില്‍ ഇറക്കിവച്ച് അലിയിച്ചു മാറ്റിവയ്ക്കുക
03. മൈദയും ബേക്കിങ് പൌഡറും ഇടഞ്ഞു വയ്ക്കുക.
04. മറ്റൊരു ബൌളില്‍ മൂന്നാമത്തെ ചേരുവ യോജിപ്പിച്ചു നന്നായി അടിച്ചു മയപ്പെടുത്തുക.
05. ഇതിലേക്കു മുട്ട ഓരോന്നായി ചേര്ത്തടിച്ചശേഷം മൈദ മിശ്രിതം മെല്ലേ ചേര്ത്തിളക്കുക.നന്നായി യോജിപ്പിക്കണം.
07. ഈ മാവ് രണ്ടു ഭാഗങ്ങളാക്കി, ഒരു ഭാഗത്ത് ചോക്ലേറ്റ് ഉരുക്കിയതു ചേര്ത്തിളക്കുക.
08. ഒരു റിങ് മോള്‍ഡില്‍ മയം പുരട്ടിയശേഷം വെള്ള കേക്ക് മിശ്രിതവും ചോക്ലേറ്റ് മിശ്രിതവും ഒന്നിടവിട്ട ലെയറുകളായി ഒഴിക്കുക. മുഴുവന്‍ ഒഴിച്ചശേഷം മോള്‍ഡില്‍ മെല്ലേ തട്ടുക. ലെയറുകള്‍ തമ്മില്‍ ഇടകലരാന്‍ വേണ്ടിയാണിത്.
09. തയാറാക്കിയ റിങ് മോള്ഡ് ചൂടാക്കിയിട്ടിരിക്കുന്ന അവ്നില്‍ വച്ച് 20-25 മിനിറ്റ് ബേക്ക് ചെയ്യുക. പാകമാകുന്നതാണ് കണക്ക്.
10. കേക്ക് ചൂടാറിയശേഷം കേക്ക് റാക്കില്‍ എടുത്തു വയ്ക്കുക.
11. ഐസിങ്ങിനുള്ള അഞ്ചാമത്തെ ചേരുവ യോജിപ്പിച്ച് ഒരു സോസ്പാനിലാക്കുക.
12. ഈ സോസ്പാന്‍ തിളയ്ക്കുന്ന വെള്ളത്തില്‍ ഇറക്കിവച്ചു തുടരെയിളക്കി യോജിപ്പിക്കുക. ചോക്ലേറ്റ് അലിഞ്ഞു കുറുകി നല്ല മയത്തിലാകണം.
13. ഈ മിശ്രിതം ചൂടോടെ തന്നെ റാക്കില്‍ വച്ചിരിക്കുന്ന കേക്കിനു മുകളില്‍ ഒഴിക്കുക.
14. കേക്ക് റാക്കോടെ തന്നെ പിന്നീട് ഫ്രിഡ്ജില്‍ വച്ചു സെറ്റ് ചെയ്യുക
15. ഇതേ മിശ്രിതം കൊണ്ടു തന്നെ പൂക്കളും ഇലകളും ഉണ്ടാക്കി, കേക്ക് അലങ്കരിക്കാം
0 comments:
Post a Comment