Monday, January 28, 2013

ഓള്‍ഡ് ഫാഷന്‍സ് ഫ്രൂട്ട് കേക്ക്

ഓള്‍ഡ് ഫാഷന്‍സ് ഫ്രൂട്ട് കേക്ക്
01. ഡ്രൈ ഫ്രൂട്ട്സ് -650 ഗ്രാം
ജാം - രണ്ടു ടേബ്ള്‍ സപൂണ്‍
ഓറഞ്ച് ജ്യൂസ് - അരക്കപ്പ്്
പഞ്ചസാര - ആറു ടേബ്ള്‍ സ്പൂണ്‍
നാരങ്ങാനീര് - ഒരു ടേബ്ള്‍ സ്പൂണ്‍
വനില എക്സ്ട്രാക്ട് - ഒരു ടേബ്ള്‍ സ്പൂണ്‍
ഗ്രാമ്പൂ - 12, പൊടിച്ചത്
കറുവാപ്പട്ട - ഒരിഞ്ചു കഷണം, പൊടിച്ചത്
ജാതിക്ക- ഒന്ന്, പൊടിച്ചത്
02. കാരമലൈസ് ചെയ്യാന്‍
പഞ്ചസാര - ഒന്നരക്കപ്പ്
ചൂടുവെള്ളം - മുക്കാല്‍ കപ്പ്
03. മുട്ടവെള്ള - അഞ്ചു മുട്ടയുടേത്
പഞ്ചസാര - ആറു ടേബ്ള്‍ സ്പൂണ്‍

04. ഉപ്പില്ലാത്ത വെണ്ണ-250 ഗ്രാം
പഞ്ചസാര പൊടിച്ചത്-300 ഗ്രാം
05. മുട്ട മഞ്ഞ - അഞ്ചു മുട്ടയുടേത്
06. മൈദ - 200 ഗ്രാം
ബേക്കിങ് പൌഡര്‍ - ഒന്നര ടീസ്പൂണ്‍
റവ - 50 ഗ്രാം
07. പാല്‍ - മുക്കാല്‍ കപ്പ്
08. കശുവണ്ടി - 100 ഗ്രാം

പാകം ചെയ്യുന്ന വിധം
01. ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു കുതിരാന്‍ വയ്ക്കുക. ഒരു ദിവസം മുഴുവന്‍ അല്ലെങ്കില്‍ രാത്രി മുഴുവനും വയ്ക്കുക. മൂന്നു ദിവസത്തില്‍ കൂടുതല്‍ കുതിരാന്‍ വയ്ക്കുകയാണെങ്കില്‍ ഫ്രിഡ്ജില്‍ അടച്ചു വയ്ക്കണം.
02. പഞ്ചസാര കാരമലൈസ് ചെയ്യാന്‍ ചുവടു കട്ടിയുള്ള പാത്രത്തില്‍ എടുത്ത് ഇടത്തരം ചൂടില്‍ വച്ച് ഇളക്കുക. കറുത്ത നിറമായിത്തുടങ്ങുമ്പോള്‍ സ്റ്റൌ അണച്ചശേഷം അല്‍പം പുറകിലേക്കു മാറി നിന്നു ചൂടുവെള്ളം അല്‍പാല്‍പമായി തുടരെയിളക്കിക്കൊണ്ടു ചേര്‍ക്കുക.
03. എട്ടിഞ്ചു വ്യാസമുള്ള രണ്ടു കേക്ക് ടിന്‍ എടുത്ത്, ടിന്നിന്റെ അടിയിലും സൈഡിലും ബട്ടര്‍ പേപ്പര്‍ ഇടുക.
04. മൂന്നാമത്തെ ചേരുവ നന്നായി അടിച്ചു മാറ്റിവയ്ക്കുക.
05. നാലാമത്തെ ചേരുവ യോജിപ്പിച്ചു നന്നായി തേച്ചു മയപ്പെടുത്തുക.
06. ഇതിലേക്ക് മുട്ടമഞ്ഞ ഓരോന്നായി ചേര്‍ക്കുക. ഓരോ മുട്ടമഞ്ഞയും ചേര്‍ത്തശേഷം നന്നായി അടിച്ചു യോജിപ്പിക്കുക.
07. ഇതിലേക്കു കുതിര്‍ത്തു വച്ചിരിക്കുന്ന ചേരുവകള്‍ ചേര്‍ത്തു നന്നായി അടിച്ചു യോജിപ്പിക്കുക.
08. ഇതിലേക്ക് ആറാമത്തെ ചേരുവ യോജിപ്പിച്ച് ഇടഞ്ഞതു ചേര്‍ത്തു നന്നായി അടിച്ചു യോജിപ്പിക്കുക.
09. പിന്നീട് പാലും തയാറാക്കി വച്ചിരിക്കുന്ന കാരമല്‍ സിറപ്പും ചേര്‍ത്തു നന്നായി അടിക്കുക.
10. ഏറ്റവും ഒടുവില്‍ അടിച്ചു വച്ചിരിക്കുന്ന മുട്ട വെള്ള മിശ്രിതം മെല്ലേ ചേര്‍ത്തു യോജിപ്പിച്ച ശേഷം മിശ്രിതം കേക്ക് ടിന്നില്‍ ഒഴിച്ചു വയ്ക്കുക.
11. അവ്ന്‍ 1800ങ്ക ല്‍ 10 മിനിറ്റ് ചൂടാക്കി, റാക്ക് അവ്ന്റെ നടുവിലായി സെറ്റ് ചെയ്യുക.
12. കേക്ക് ടിന്‍ അവ്നില്‍ വച്ച് ഒരു മണിക്കൂര്‍ 45 മിനിറ്റ് ബേക്ക് ചെയ്യുക.
13. കേക്കിന്റെ മുകള്‍വശം വേഗത്തില്‍ ബ്രൌണ്‍ നിറമാകുന്നു എന്നു തോന്നുന്നുണ്ടെങ്കില്‍ മുകളില്‍ അലുമിനിയം ഫോയിലിന്റെ ഒരു ഷീറ്റ് മെല്ലേ വയ്ക്കുക.
14. ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ അവ്ന്‍ മെല്ലേ തുറന്ന്, കേക്ക് പാകമായോ എന്നു നോക്കണം. കാരണം ഓരോ തരം അവ്ന്റെയും ചൂട് വ്യത്യസ്തമായിരിക്കും.
15. കേക്ക് നന്നായി ചൂടാറിയശേഷം അലുമിനിയം ഫോയിലില്‍ പൊതിഞ്ഞു വയ്ക്കുക. പിന്നീട് ആവശ്യാനുസരണം ഉപയോഗിക്കാം.
16. ഇതു ഫ്രിഡ്ജില്‍ വച്ചാല്‍ കൂടുതല്‍ കാലം കേടാകാതിരിക്കും.
17. മാര്‍സിപ്പന്‍ രൂപങ്ങള്‍ (ബദാമും പഞ്ചസാരയും പൊടിച്ചതും മുട്ടവെള്ളയും ചേര്‍ത്തുണ്ടാക്കുന്ന പേസ്റ്റ് ആണ് മാര്‍സിപ്പന്‍) കൊണ്ട് അലങ്കരിക്കാം.

കോക്കനട്ട് ലെമണ്‍ കേക്ക്
01. മൈദ - 225 ഗ്രാം
ബേക്കിങ് പൌഡര്‍ - ഒരു ടീസ്പൂണ്‍
02. വെണ്ണ - 225 ഗ്രാം
03. പഞ്ചസാര പൊടിച്ചത് - 225 ഗ്രാം
നാരങ്ങാ നീരും നാരങ്ങാത്തൊലി ചുരണ്ടിയതും- രണ്ടു നാരങ്ങയുടേത്
04. മുട്ട- നാല്
05. വനില എസ്സന്‍സ് - ഒരു ടീസ്പൂണ്‍
06. ഡെസിക്കേറ്റഡ് കോക്കനട്ട് (തേങ്ങ ചുരണ്ടി, അവ്നില്‍ വച്ചു നിറം മാറാതെ വെള്ളം വüലിച്ചെടുത്തത്) - ഒന്നരക്കപ്പ്


പാകം ചെയ്യുന്ന വിധം
01. അവ്ന്‍ 1800ങ്ക ല്‍ ചൂടാക്കിയിടുക
02. മൈദയും ബേക്കിങ് പൌഡറും യോജിപ്പിച്ച് ഇടഞ്ഞെടുക്കുക
03. വെണ്ണ മൃദുവാകും വരെ അടിക്കുക
04. ഇതിലേക്ക് മൂന്നാമത്തെ ചേരുവ യോജിപ്പിച്ചു മയം വരുന്നതുവരെ നന്നായി അടിക്കുക
05. ഇനി മുട്ട ഓരോന്നായി പൊട്ടിച്ചൊഴിക്കുക. ഓരോ മുട്ടയും പൊട്ടിച്ചൊഴിച്ചശേഷം അടിക്കണം.
06. ഇതിലേക്കു ഇടഞ്ഞു വച്ചിരിക്കുന്ന മൈദയും വാനില എസ്സന്‍സും ഒപ്പം തേങ്ങയും ചേര്‍ത്തിളക്കിയശേഷം മയം പുരട്ടി, ബട്ടര്‍പേപ്പറിട്ടു ലൈന്‍ ചെയ്തു വച്ചിരിക്കുന്ന ട്രേയിലൊഴിക്കുക. ഇതു
ചൂടാക്കിയിട്ടിരിക്കുന്ന അവ്നില്‍ വച്ച് 30 മിനിറ്റ് ബേക്ക് ചെയ്യുക. പാകമാകുന്നതാണ് കണക്ക്.

07. ഇനി കേക്കിനു മുകളില്‍ റോയല്‍ ഐസിങ് പുരട്ടിയശേഷം അതിനു മുകളില്‍ ഫോണ്ടന്റ് ഐസിങ് ചെയ്യുക.
08. ഫോണ്ടന്റ് ഐസിങ് കൊണ്ടു തന്നെ ചിത്രത്തില്‍ കാണുന്നതു പോലെ ഡിസൈന്‍ ഉണ്ടാക്കി കേക്കിനു മുകളില്‍ വയ്ക്കുക.

സീബ്രാ കേക്ക്

സീബ്രാ കേക്ക്
  1. കുക്കിങ് ചോക്ലേറ്റ് - 60 ഗ്രാം
  2. മൈദ - 175 ഗ്രാം
  3. ബേക്കിങ് പൌഡര്‍ - അര ടീസ്പൂണ്
  4. വെണ്ണ - 225 ഗ്രാം
  5. പഞ്ചസാര പൊടിച്ചത് - 365 ഗ്രാം
  6. വനില എസ്സന്സ് - ഒരു ടീസ്പൂണ്
  7. മുട്ട -അഞ്ച്
  8. ചോക്ലേറ്റ് ട്രഫിള്ഐസിങ്ങിന്
  9. കുക്കിങ് ചോക്ലേറ്റ് - 200 ഗ്രാം
  10. ഡബിള്ക്രീം - രണ്ടു ടേബ്ള്സ്പൂണ്
  11. വെണ്ണ - ഒരു ടേബ്ള്സ്പൂണ്


പാകം ചെയ്യുന്ന വിധം
01. അവ്ന്‍ 1800ങ്ക ല്ചൂടാക്കിയിടുക
02. ചോക്ലേറ്റ് ഒരു ബൌളിലാക്കി, ബൌള്തിളയ്ക്കുന്ന വെള്ളത്തില്ഇറക്കിവച്ച് അലിയിച്ചു മാറ്റിവയ്ക്കുക
03. മൈദയും ബേക്കിങ് പൌഡറും ഇടഞ്ഞു വയ്ക്കുക.
04. മറ്റൊരു ബൌളില്മൂന്നാമത്തെ ചേരുവ യോജിപ്പിച്ചു നന്നായി അടിച്ചു മയപ്പെടുത്തുക.
05. ഇതിലേക്കു മുട്ട ഓരോന്നായി ചേര്ത്തടിച്ചശേഷം മൈദ മിശ്രിതം മെല്ലേ ചേര്ത്തിളക്കുക.നന്നായി യോജിപ്പിക്കണം.
07. മാവ് രണ്ടു ഭാഗങ്ങളാക്കി, ഒരു ഭാഗത്ത് ചോക്ലേറ്റ് ഉരുക്കിയതു ചേര്ത്തിളക്കുക.
08. ഒരു റിങ് മോള്ഡില്മയം പുരട്ടിയശേഷം വെള്ള കേക്ക് മിശ്രിതവും ചോക്ലേറ്റ് മിശ്രിതവും ഒന്നിടവിട്ട ലെയറുകളായി ഒഴിക്കുക. മുഴുവന്ഒഴിച്ചശേഷം മോള്ഡില്മെല്ലേ തട്ടുക. ലെയറുകള്തമ്മില്ഇടകലരാന്വേണ്ടിയാണിത്.
09. തയാറാക്കിയ റിങ് മോള്ഡ് ചൂടാക്കിയിട്ടിരിക്കുന്ന അവ്നില്വച്ച് 20-25 മിനിറ്റ് ബേക്ക് ചെയ്യുക. പാകമാകുന്നതാണ് കണക്ക്.
10. കേക്ക് ചൂടാറിയശേഷം കേക്ക് റാക്കില്എടുത്തു വയ്ക്കുക.
11. ഐസിങ്ങിനുള്ള അഞ്ചാമത്തെ ചേരുവ യോജിപ്പിച്ച് ഒരു സോസ്പാനിലാക്കുക.
12. സോസ്പാന്തിളയ്ക്കുന്ന വെള്ളത്തില്ഇറക്കിവച്ചു തുടരെയിളക്കി യോജിപ്പിക്കുക. ചോക്ലേറ്റ് അലിഞ്ഞു കുറുകി നല്ല മയത്തിലാകണം.
13. മിശ്രിതം ചൂടോടെ തന്നെ റാക്കില്വച്ചിരിക്കുന്ന കേക്കിനു മുകളില്ഒഴിക്കുക.
14. കേക്ക് റാക്കോടെ തന്നെ പിന്നീട് ഫ്രിഡ്ജില്വച്ചു സെറ്റ് ചെയ്യുക
15. ഇതേ മിശ്രിതം കൊണ്ടു തന്നെ പൂക്കളും ഇലകളും ഉണ്ടാക്കി, കേക്ക് അലങ്കരിക്കാം